Thursday, July 16, 2009

കാലഗതി


അദ്ധ്യായം - 1 E - കാമുകന്‍
ഒരു യുവ കോമള സുന്ദര കാമുകന്റെ ജീവിത കഥകള്‍ ആണ് ഇവിടെ വിവരിക്കുന്നത്. ഈ കഥയിലെ കഥാപാത്രങ്ങള്‍ വെറും ചട്ടിയും കലങ്ങളും മാത്രമാണ്. ചട്ടിയും കലവും ഒക്കെ ആകുമ്പോള്‍ പരസ്പരം തട്ടിയും മുട്ടിയും ഒക്കെ ഇരിക്കുമല്ലോ? ഇവിടെ വിവരിക്കുന്ന ഓരോ സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒക്കെ അങ്ങനെ തന്നെ ആണ്. അല്ലാതെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജനിക്കാനിരിക്കുന്നതോ, ജനിച്ചുപോയി എന്ന ഒരേയൊരു തെറ്റ് മാത്രം ചെയ്തവരായോ, ചാകാന്‍ തയ്യാറായി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നതോ അതോ ചത്ത്‌ മണ്ണടിഞ്ഞു പോയവരോ ആയി യാതൊരു ബന്ധവുമില്ല എന്ന് ഈ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഞാന്‍ സന്തോഷപൂര്‍വ്വം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

ഒരു പെണ്‍കുട്ടിയെ എന്ത് വിലകൊടുത്തും വളക്കുക എന്ന ഒരേയൊരു വിചാരം മാത്രം മനസ്സില്‍ വച്ച് ഗവേഷണത്തിന് ചേര്‍ന്ന മഹാനാണ് ഈ കഥയിലെ നായകന്റെ വേഷം അണിയുന്നത്. പെണ്‍കുട്ടികളെ വലവീശി പിടിക്കാന്‍ ഓര്‍ക്കുട്ട് എന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് നായകന്‍ സ്ഥിരം ഉപയോഗിച്ച് വരുന്നത്. ഹായ് സുന്ദരി ഹൌ ആര്‍ യു? ഐ ആം വി...മോന്‍ ഹിയര്‍ എന്നോകെ എഴുതി പുള്ളി സ്ഥിരം ഒരു പത്തു പതിനഞ്ച് ഫ്രണ്ട് റിക്വസ്റ്റ് ഒക്കെ അയക്കാറുണ്ട്. പലപ്പോഴും തെറിവിളി ആണ് മറുപടി എങ്കിലും പുള്ളിക്ക് ഒരു നാണക്കെടുമില്ല. ഇന്നും അതേ ആവേസത്തോടെ തന്നെ ഈ പരിപാടി തുടരുന്നു.

പെണ്‍കുട്ടികളെ വളക്കുന്ന നമ്മുടെ നായകന്റെ രീതിയും ഒന്ന് വേറെ തന്നെയാണ്. വെറുതെ പെണ്‍കുട്ടികളെ പുകഴ്ത്തി സ്ക്രാപ്പുകള്‍ അയക്കുക, അവരുടെ ആല്‍ബത്തില്‍ ഉള്ള ഫോടോകള്‍ക്ക് താഴെ നല്ല ഫോട്ടോ എന്നൊക്കെ പറഞ്ഞു വെറുതെ പ്രസംസിക്കുക അങ്ങനയങ്ങനെ ജീവിക്കാന്‍ വേണ്ടി എന്തൊക്കെ കാട്ടികൂട്ടുന്നു നമ്മുടെ കഥാനായകന്‍.

ഒരിക്കല്‍ നമ്മുടെ സ്വന്തം കാമുക കഥാപാത്രം നാട്ടില്‍ നിന്നും വന്ന തന്റെ ഒരു സുഹൃതുമോത് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സില്‍ പോയി. അവിടെ കാഴ്ച്ചകള്‍ (?) കണ്ടു നടക്കുന്നതിനിടക്ക് ഷോപ്പിംഗ്‌ കോംപ്ലെക്സില്‍ കറന്റ്‌ പോയി. ഇരുട്ട് കണ്ടാല്‍ പെട്ടെന്ന് പേടി വരുന്ന നമ്മുടെ കഥാനായകന്‍ ഉടനെ തന്റെ കൂട്ടുകാരന്റെ കയ്യും പിടിച്ചു പുറത്തേക്കു ഓടി. പക്ഷെ പുറത്തു വന്നപ്പോള്‍ കണ്ട കാഴ്ച അവനു വിശ്വസിക്കാന്‍ പറ്റിയില്ല. കൂട്ടുകരനനെന്നും വിചാരിച്ചു താന്‍ കയ്യില്‍ പിടിച്ചു പുറത്തു കൊണ്ട് വന്ന ആള്‍ ഒരു പെണ്‍കുട്ടിയായിരുന്നു. അതും ഒരു മലയാളി പെണ്‍കുട്ടി. നമ്മുടെ കാമുകനുണ്ടോ പിന്നെ പിടിവിടുന്നു. നാട്ടില്‍ നിന്നും അടുത്ത സുഹൃത്തിനെയും പിന്നെ സ്വന്തം അച്ഛനെയും വിളിച്ചുവരുത്തി പെണ്ണുകാണല്‍ ചടങ്ങും എല്ലാം പൊടിപൊടിച്ചു തുടങ്ങി. പ്രണയിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടല്ലോ ? എന്തായാലും നമ്മുടെ കാമുകന്‍ ഇപ്പോള്‍ എന്നും കര്‍ണാടക വൈദ്യുതി വിഭാഗത്തിന് തന്റെ അങ്ങേയട്ടമുള്ള നന്ദി അറിയിച്ചുകൊണ്ടിരിക്കുന്നു. (!!!)

സ്വന്തം കൂട്ടുകാരെ ഒരു ദയയുമില്ലാതെ ആപത്തിലേക്ക് തള്ളിവിടുക എന്നത് നമ്മുടെ ഈ കഥാനായകന്റെ ഒരു വിനോദമാണ്‌. എല്ലാവരുടെയും കണ്ണിലുണ്ണിയും മാനസപുത്രനും ലോകജനതയുടെയെല്ലാം ഹരവുമായ e-beam മാരാറിനെ യശ്വന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരു രാത്രി പകുതിനേരവും ചതിച്ചു അകപ്പെടുത്തിയ കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. (e-beam മാരറിനെ കുറിച്ച് ഈ കഥയുടെ അവസാനത്തില്‍ വിസദമായി പറയുന്നുണ്ട്)
----------------------------------------

അദ്ധ്യായം - 2 ശശിമോന് വിക്രിതികള്‍
കാമുകന്‍ സ്വന്തം വീരേതിഹാസങ്ങള്‍ രചിച്ചുകൊണ്ടിരിക്കുമ്പോള്‍ അസൂയ മൂത്ത് തലമൂത്ത ഗവേഷണ വിദഗ്ദനായ ശശിമോന് തീരെ ഉറക്കം കിട്ടുന്നില്ല. എങ്ങനെയെങ്കിലും കാമുകനെ ഒതുക്കാന്‍ വേണ്ടി തലപുകഞ്ഞാലോചിച്ചു വട്ടായിപ്പോയ പാവം, ഒരു പേരുകേട്ട സംഘടനയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജി വെക്കുകയും വീണ്ടും ചുമതലയേല്‍ക്കുകയും പലതവണ ആവര്‍ത്തിച്ചു ചെയ്തു ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിക്കാനുള്ള തീവ്ര യന്ജത്തിലാണ്. ഈ മഹാന്‍ കാട്ടികൂട്ടുന്ന ഓരോ പ്രവര്‍ത്തികളും ഡല്‍ഹിയിലെ പല മുതിര്‍ന്ന രാഷ്ട്രീയ നേതാകളും സ്വന്തം രാഷ്ട്രീയ ഭാവി സോഭനമാക്കാന്‍ വേണ്ടി പഠനത്തിന്‌ വിധേയമാക്കുന്നുണ്ടുപോലും !!!
----------------------------------------

അദ്ധ്യായം - 3 The e-beam മാരാര്‍
ഇങ്ങനെയൊക്കെ ഈ ലോകത്ത് നടക്കുന്നുടോ എന്ന് ചോദിച്ചാല്‍ വളരെ വിഷമതോടെയനെന്കിലും ഉണ്ട് എന്ന് മറുപടി പറയേണ്ടി വരും. അപ്പുറത്തെ മുറിയില്‍ ഇരിക്കുന്ന ആളെ പോയി വിളിക്കാനുള്ള മടി കാരണം ജി മെയില്‍ അക്കൗണ്ട്‌ ഉണ്ടാക്കി ചാറ്റ് ചെയ്തു വിളിക്കുന്ന അത്യാധുനിക കോമാളിത്തരങ്ങള്‍ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍, ഓര്‍കുട്ടിലെ ഫോട്ടോകള്‍ക്ക് താഴെ കമന്റ്‌ അടിച്ചു ആളുകളെ അവഹേളിക്കാന്‍ ഇറങ്ങി തിരിച്ചിട്ടുള്ള ചില സാമൂഹ്യ വിരുദ്ധന്മാരെ കുറിച്ചാണ് ഈ അധ്യായത്തില്‍ പറഞ്ഞുവരുന്നത്‌. ആരെങ്കിലും ഒരു ഫോട്ടോ അങ്ങാനും അപ്‌ലോഡ്‌ ചെയ്താല്‍ മതി പിന്നെ കാക്കകള്‍ കൂട്ടമായി പോതിയുന്നതുപോലെ ഈ സാമൂഹ്യവിരുദ്ധര്‍ ആ ഫോട്ടോകള്‍ക്ക് താഴെ പറന്നു വീണു കയ്യും മെയ്യും മറന്നു കമന്റ്‌ അടിച്ചു മരിച്ചുകളയും.
ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലാണ് നമ്മുടെ സ്വന്തം e-beam മാരാര്‍ അവതരിക്കുന്നത്. ആരും അധികം ശ്രദ്ധിക്കാത്ത വെറുമൊരു ആള്‍രൂപം. വളരെ അടക്കവും ഒതുക്കവുമുള്ള സ്വഭാവവും. പിന്നെ ആ സ്വഭാവത്തിന് തീരെ യോജിക്കാത്ത തലക്കനവും അതിനൊത്ത അഹമ്കാരവും ചേര്‍ന്നാല്‍ അത് നമ്മുടെ e-beam മാരാറായി.
ആദ്യമാദ്യം ഈ ലേഖകന്‍ ആളുകളുടെ അടുത്ത് e-beam മാരറിനെ കൊണ്ടുപോയി പരിച്ചയപ്പെടുതിതുടങ്ങിയപ്പോഴാണ് ഇവന്‍ ആദ്യം ജനശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍ കേവലം ഒരൊറ്റ ദിവസം കൊണ്ട് e-beam മാരറിനെ ചരിത്രത്തിന്റെ നെറുകയില്‍ കയറ്റി നിര്‍ത്തിയ മുഹൂര്‍ത്തം മറ്റൊന്നായിരുന്നു. വാഴ്ചകള്‍ക്കും വീഴ്ചകള്‍ക്കും പുതുപുത്തന്‍ താരങ്ങളുടെ ഉദയതിനുമുള്ള മാമാങ്ക വേദിയെന്നു വിശേഷിപ്പിക്കാവുന്ന കമന്റ്‌ യുദ്ധം തന്നെ അതിന്റെ വേദിയായി വന്നു എന്നുള്ളത് e-beam മാരാറിന്റെ തലവരയുടെ മഹത്വം.
കമന്റ്‌ യുദ്ധത്തിന്റെ പോന്നുതമ്പുരാനായി അനേകവര്‍ഷങ്ങള്‍ കളം നിറഞ്ഞാടിയ ശശിമോന്. ആ ശശിമോന്റെ കുത്തകയും തകര്‍ത്തു ഒരു തലമുറയുടെ ആശയും ആവേസവുമായി മാറിയ ബോലോഗ്നന്‍ ദീപുമോന്‍ 2009 ജനുവരിയിലെ കമന്റ്‌ യുദ്ധത്തിനിടയില്‍ നിന്നും സമയ പരിമിതി മൂലം പിന്‍വാങ്ങുന്നു. ആ കമന്റ്‌ രാജാവില്‍ നിന്നും യുദ്ധത്തിന്റെ കിരീടവും ചെങ്കോലും ഏറ്റുവാങ്ങാനുള്ള ചരിത്ര നിയോഗം കൈവന്നത് നമ്മുടെ e-beam മാരറിനു ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ വിടവാങ്ങലിനും മറ്റൊരു കാലഘട്ടത്തിന്റെ പട്ടാഭിഷേകതിനുമുള്ള വേദിയായിമാറി 2009 ജനുവരിയിലെ ആ യുദ്ധം.

വലിയവനാര് എന്ന മൂപ്പിള തര്ക്കങ്ങള്‍ അപൂര്‍വം ആയിട്ടെങ്കിലും ഇതിനിടയില്‍ ഉണ്ടാകാരുന്ടെന്കിലും, ഇന്നത്തെ കമന്റ്‌ യുദ്ധങ്ങളില്‍ പ്രധാനമായും മുന്നിട്ടു നില്‍ക്കുന്നത് e-കാമുകനും e-beam മാരാരും ശശിമോനും കൊച്ചി യുവരാജവുമാണ്. യുദ്ധത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ ദീപുമോനും രാജേഷ്മോനും പിന്നെ ഈ ലേഖകനും ഇവര്‍ക്കൊപ്പമാനെന്കിലും പക്വതയുടെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ഈ മൂന്നുപേരുടെയും സ്ഥാനം സ്വാഭാവികമായും മേലെക്കുയര്‍ത്തും....